Thursday, October 15, 2009

നന്ദിനി വിളിക്കുന്നു

പവിത്രന്‍ കണ്ണ് തുറന്നു , നീണ്ട ഉറക്കത്തില്‍ നിന്നും . മേശപ്പുറത്തിരുന്ന മൊബൈല് കഭീ കഭീ മൂളിക്കൊണ്ടിരിക്കുന്നു , ഓ അത് കേട്ടാണോ താന്‍ ഉണര്‍ന്നത് ? താന്‍ എവിടെയാണിപ്പോള്‍ ? എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു . ഇല്ല . പറ്റുന്നില്ല .ശരീരത്തിന്റെ താഴേക്ക്‌ ഒരു ഭാരമില്ലായ്മ .കയ്യുയര്‍ത്തി മൊബൈല് എടുക്കാന്‍ നോക്കി . പറ്റുന്നില്ല. തല ചരിച്ചു ചുറ്റും നോക്കി. . തന്റെ മുറിയില്‍ തന്നെ ആണ്. ചുവരിലെ ക്ലോക്കില്‍ സമയം ... ഇല്ല .സൂചി കാണുന്നില്ല. ആരെയാണ് വിളിക്കുക . താന്‍ കുറെ നേരമായോ കിടക്കുന്നു ...ഓര്‍മ്മകള്‍ കുറേശ്ശെ തെളിയാന്‍ തുടങ്ങിയിരിക്കുന്നു .അതിന്റെ ഞെട്ടലില്‍ പവിത്രന്‍ ഞെളിപിരി കൊണ്ടു .നന്ദിനിയുടെ മുഖം മനസ്സിലേക്ക് ഓടി എത്തി . എവിടെ അവള്‍ ?


വയലറ്റ് നിറത്തിലുള്ള ഒരു സാരി .ചെറിയ കുറെ പൂവുകളും ഉണ്ടായിരുന്നു അതില്‍ . അതായിരുന്നു പവിത്രന്‍ നന്ദിനിയുടെ പിറന്നാളിന് വാങ്ങിക്കൊടുത്തത് .പിറന്നാള്‍ ദിവസം അവള്‍ ഓഫീസില്‍ എത്തിയതും ആ സാരി ഉടുത്തായിരുന്നു , എല്ലാവരും അവളെ പ്രശംസകളും , ഭാവുകങ്ങളും കൊണ്ടു മൂടി . അന്ന് അവള്‍ പതിവിലധികം സുന്ദരിയായിരിക്കുന്നു . അന്ന് ആരും ഭക്ഷണം കൊണ്ടു വരേണ്ടെന്ന് അവള്‍ തലേന്നേ എല്ലാവരോടും പറഞ്ഞിരുന്നു . ഉച്ചക്ക് ഒരു പയ്യനെ ഹോട്ടലില്‍ അയച്ചു ബിരിയാണി വാങ്ങിപ്പിച്ചു .


കോഴിക്കാലുമായി മല്ലിടുന്നതിനിടയില്‍ സാമുവല്‍ പറഞ്ഞു . അടുത്ത സണ്‍‌ഡേ എന്റെ വീട്ടിലാണ്‌ . ആരും മറന്നു പോകല്ലേ .സാമുവലിനെ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങാണ് ഞായറാഴ്ച . ഓഫീസില്‍ പന്ത്രണ്ടു പേരെ ഉള്ളൂ,അതുകൊണ്ട് ആരുടെയെങ്കിലും വീട്ടില്‍ എന്തെങ്കിലും പരിപാടി ഉണ്ടെങ്കില്‍ എല്ലാവരെയും വിളിക്കും . മിക്കവാറും ഒന്നു രണ്ടു മാസം കൂടുമ്പോള്‍ ഓരോ പരിപാടി ഒത്തു വരും . പവിത്രനായിരിക്കും എല്ലാത്തിനും മുന്നില്‍ .
"വല്ല പേരും കണ്ടുവേച്ചിട്ടുണ്ടോ? അച്ചായാ ? " രാഹുലന്‍ ചോദിച്ചു . സമുവേലിനെ എല്ലാവരും അച്ചായാ എന്നാണ് വിളിക്കുന്നത് .
എന്റെ പേരിന്റെ 'സ' യും ലില്ലിക്കുട്ടിയുടെ 'ല' യും ചേര്ത്തു സലോമി എന്നാണ് ഇടാന്‍ പോകുന്നത് .

"അങ്ങനെ ഇടുകയാണെങ്കില്‍ എന്റെയും നന്ടിനിയുടെയുംകുഞ്ഞിനു 'പന' എന്ന് പെരിടെണ്ടി വരുമല്ലോ സാമുവേല്‍ ." പവിത്രന്റെ ചോദ്യം അവിടെ ഒരു കൂട്ട്ചിരിക്ക് ഇടയാക്കി . നന്ദിനി നാണം കൊണ്ടു ചുവന്നു .
പവിത്രന്റെയും നന്ടിനിയുടെയും കല്യാണം അടുത്ത മാസം നടക്കാനിരിക്കുകയാണ് .നന്ദ്നി ആ ഓഫീസിലേക്ക് സ്ഥലം മാറി വന്നിട്ട് കഷ്ടിച്ച് ഒരു വര്ഷം ആകുന്നത്തെ ഉള്ളൂ .
"കുട്ടി മെലിഞ്ഞിട്ടനെന്കില്‍ പന എന്നും തടിചിട്ടനെന്കില്‍ പാന എന്നും ഇട്ടോളൂ ." അത് സാമുവേലിന്റെ അഭിപ്രായമായിരുന്നു .

പവിത്രന് വീട്ടില്‍ അമ്മയും അനിയനും മാത്രമെ ഉള്ളൂ . ടൌണില്‍ നിന്നും പതിനാലു കിലോമീറ്റര്‍ ദൂരെ ഒരു കൊച്ചു ഗ്രാമത്തിലാണ് വീട് . പഴയ ഒരു തറവാട് . മണ്ണിനെയും മരങ്ങളെയും സ്നേഹിച്ചിരുന്നു പവിത്രന്‍ . അതുകൊണ്ട് തന്നെയായിരുന്നു തറവാട് വിട്ടു ടൌണില്‍ ഒരു വീട് വാങ്ങി താമസിക്കാം എന്നുള്ള അനിയന്‍ പ്രവീണിന്റെ അഭിപ്രായത്തോട് പവിത്രന്‍ യോജിക്കാത്തത് .അവന്‍ ദിവസം തന്റെ ബൈക്കില്‍ ഓഫീസില്‍ പോയി വന്നു കൊണ്ടിരുന്നു .പ്രവീണ്‍ അടുത്തുള്ള ജില്ലയിലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്നു . അവസാന വര്ഷം.

പവിത്രനെ പെണ്ണ് കെട്ടിക്കാനുള്ള അമ്മയുടെ ശ്രമങ്ങള്‍ വിജയിച്ചതിന്റെ അടയാളമായിരുന്നു ഒരു ദിവസം വൈകിട്ട് ഓഫീസില്‍ നിന്നും വന്നു നന്ദിനിയെ കുറിച്ചു അമ്മയോട് പറഞ്ഞതു .പിന്നെ എല്ലാം നടത്തിയത് അമ്മയായിരുന്നു . ഒരു മാസം കൊണ്ടു കല്യാണം നിശ്ചയിച്ചു .

അന്ന് അവര്‍ രണ്ടു പേരും ഉച്ചക്ക് ശേഷം ലീവ് ആയിരുന്നു .കൂട്ടുകാരന്റെ പ്രസ്സില്‍ അടിക്കാന്‍ കൊടുത്തിരിക്കുന്ന കത്ത് വാങ്ങണം . പിന്നെ നന്ദിനിക്ക് കുറച്ച സാധനങ്ങള്‍ വാങ്ങണമെന്ന് പറഞ്ഞിട്ടുണ്ട് . ഉച്ചയയ്തിനാല്‍ റോഡ് വിജനമായിരുന്നു . പവിത്രന്‍ പതിവില്ലാത്ത വിധം വേഗത്തില്‍ വണ്ടി ഓടിച്ചു . പെട്ടന്ന് ടയറില്‍ എന്തോ കുരുങ്ങിയതായി പവിത്രന് തോന്നി . അടുത്ത നിമിഷം പവിത്രന്‍ റോഡിലേക്ക് തെറിച്ചു വീണു . നട്ടെല്ലിലൂടെ എന്തോ തുളച്ചു കയറി . ഒരു നിമിഷം അവന്‍ നന്ദിനിയെ കണ്ടു . റോഡില്‍ മറ്റൊരു വശത്തായി അവള്‍ കിടക്കുന്നു . സാരിയുടെ ഒരറ്റം ബൈക്കിന്റെ ടയറില്‍ . വയലറ്റ് നിറമുള്ള സാരിയിലേക്ക് ചുടു ചോര ഒലിച്ചിറങ്ങുന്നു .

അന്നൊരു ഞായറാഴ്ച ആയിരുന്നു . പ്രവീണ്‍ കിടപ്പുമുറിയുടെ ജനല്‍ തുറന്നു പുറത്തേക്ക് നോക്കി . നേരിയ മഴയുണ്ട് . ആകാശം കറുത്ത് മൂടി കിടക്കുന്നു .പെട്ടെന്ന് ആരോ വാതിലില്‍ ശക്തിയായി മുട്ടുന്നു , പ്രവീണ്‍ വാതില്‍ തുറന്നു . മുന്നി ഹോം നേഴ്സ് ." സര്‍ , പവിത്രന്‍ സര്‍ കണ്ണ് തുറന്നു ."
എങ്ങനെയാണു പവിത്രന്റെ മുറിയില്‍ എത്തിയതെന്ന് പ്രവീണിന് തന്നെ അറിയില്ല. ഓടുകയായിരുന്നു . നീണ്ട നാള് വര്‍ഷമായി താന്‍ ആഗ്രഹിക്കുന്ന കാര്യം നടന്നിരിക്കുന്നു . അന്ന് ഓഫീസില്‍ പോകുമ്പോള്‍ ചേട്ടന്‍ നല്ല സന്തോഷത്തിലായിരുന്നു , അന്ന് ചേച്ചിയുടെ പിറന്നാലയിരുന്നല്ലോ . എന്നാല്‍... ആശുപത്രിയില്‍ തന്‍ കണ്ടത് ബോധമില്ലാതെ കിടക്കുന്ന ചേട്ടനെയാണ് . ഡോക്ടര്‍ അടുത്ത് വിളിച്ചു പറയുമ്പോള്‍ താന്‍ പൊട്ടിക്കരയുകയായിരുന്നു . " പ്രവീണ്‍, ചേട്ടന്‍ കോമയിലനുള്ളത് . നട്ടെല്ലിന് ക്ഷതമുണ്ട് . ഈ അവസ്ഥയില്‍ എത്ര കാലം വേണമെങ്കിലും കഴിയാം , ഏത് നിമിഷവും ബോധം തിരിച്ചു കിട്ടാം " പൊട്ടിക്കരഞ്ഞ തന്നെ ആശ്വസിപ്പിക്കാന്‍ കണ്ണുനീര്‍ തുടച്ചുകൊണ്ട് അച്ചായന്‍ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു . അപ്പോള്‍ പുറത്തുനിന്നു ഒരു ആംബുലന്‍സ് പുറപ്പെട്ടു . നന്ടിനിചെചിയെയും കൊണ്ടു .അവസാനമായി ഒന്നു കാണാന്‍ പോലും കഴിഞ്ഞില്ല .

ഒരു മാസത്തിനു ശേഷം ചേട്ടനെ വീട്ടിലേക്ക് കൊണ്ടു വന്നു . ഒരു ഹോം നര്സിനെ ഡോക്ടര്‍ തന്നെ ഏര്‍പ്പാടാക്കി തന്നു . ആ മുറിയില്‍ എന്തൊക്കെ വേണം എന്തെല്ലാം വേണ്ട എന്ന് തീരുമാനിച്ചതും ഡോക്ടര്‍ ആണ് . ചേട്ടന്റെ മൊബൈല് അടുത്തുള്ള മേശപ്പുറത്തു വെച്ചു . ചേച്ചിയുടെ ഓര്‍മ കൊണ്ടു വരുന്ന എല്ലാ സാധനങ്ങളും പുറത്തു . ചേട്ടന്റെ നമ്പറിലേക്ക് ദിവസവും വിളിക്കാന്‍ അച്ചായനെ ഏര്‍പ്പാടാക്കി , ഏതെങ്കിലും ഒരു ദിവസം മൊബൈലിന്റെ ശബ്ദം കെട്ട് ഞെട്ടി ഉണരുന്ന ചേട്ടനെ താന്‍ സ്വപ്നം കണ്ടു .

മുറിയിലേക്ക് കയറിയ പ്രവീണിനെ ആദ്യം പവിത്രന് മനസ്സിലായില്ല . ഇവനെന്താ താടിയെല്ലാം വെച്ചു . എന്താണ് പറയേണ്ടത് എന്നറിയാതെ പ്രവീണ്‍ പവിത്രന്റെ കയ്യെടുത്ത് തലോടി കൊണ്ടിരുന്നു .രണ്ടുപേരും മുഖത്തോട് മുഖം നോക്കി കൊണ്ടിരുന്നു മൌനം സംസാരിച്ചു . താന്‍ ഉറങ്ങാന്‍ തുടങ്ങിയിട്ട് മൂന്നോ നാലോ വര്‍ഷമായിരിക്കുന്നു . പവിത്രന് മനസ്സിലായി .എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല . സാമുവേല്‍ ഒരു കൊച്ചു പെണ്‍കുട്ടിയുമായി മുറിയിലേക്ക് കയറും വരെ . പെണ്‍കുട്ടിയെ നോക്കി പവിതന്‍ ചിരിച്ചു . സലോമി . അച്ചായന്റെ മകള്‍ .സാമുവേല്‍ ആഹ്ലാദം അടക്കാനാവാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു .
"നന്ദിനി എവിടെ" പവിത്രന്റെ പെട്ടന്നുള്ള ചോദ്യം സമുവേളിനെയും പ്രവീണിനെയും ഞെട്ടിച്ചു . ഏത് നിമിഷവും അഭിമുഖീകരിക്കേണ്ടി വരും എന്ന് ഭയന്ന ചോദ്യം
"പറയാം " അപ്പോഴേക്കും ഡോക്ടര്‍ അവിടെ എത്തി . "ഒന്നു പുറത്തേക്ക് നില്‍ക്കാമോ ?"പ്രവീണും സമുവേലും പുറത്തേക്ക് ഇറങ്ങി .

പത്തു മിനിട്ട് , ഡോക്ടറും പുറത്തേക്ക് വന്നു .
"എല്ലാം പറഞ്ഞു പവിത്രനോട്‌ ."

പുറത്തു മഴ ശക്തിയാര്‍ജിച്ചു . ദൂരെ ഒരു മരക്കൊമ്പ് മുറിഞ്ഞു വീണു .

അകത്തു മൊബൈലിന്റെ ശബ്ദം , ആരാണാവോ , പെട്ടന്ന് ശബ്ദം നിലച്ചു . തുടര്‍ന്ന് മൊബൈല് താഴെ വീഴുന്ന ശബ്ദം. പ്രവീണ്‍ അകത്തേക്കോടി . കൂടെ ഡോക്ടറും , സമുവേലും . അപ്പോഴേക്കും അവസാന ശ്വാസവും നിലച്ചിരുന്നു . സാമുവേല്‍ ഫോണെടുത്ത് കാള്‍ ലിസ്റ്റ് നോക്കി . അവസാനം വന്നത് അവളുടെ കാള്‍ ആയിരുന്നു . നന്ദിനിയുടെ .........

Thursday, August 13, 2009

ഒരു ബസ്സ് യാത്ര

ജൂലൈ , ചെന്നൈയില്‍ ചെറുതായി മഴ തുടങ്ങി വൈകുന്നേരങ്ങളില്‍. ചൂടു കുറവുണ്ട് ഇപ്പോള്‍ . എങ്കിലും രാമപുരത്തില്‍ നിന്നും ഡി എം എസ് വരെ ഉള്ള ബസ്സ് യാത്ര ചിലപ്പോഴൊക്കെ വിഷമകരമാകാറുണ്ട് , അങ്ങനെയുള്ള ഒരു യാത്ര ....

രാവിലെ ബാഗും എടുത്തു വീട്ടില്‍ നിന്നു ഇറങ്ങുമ്പോള്‍ സമയം ഒന്‍പതു . കുഴപ്പമില്ല . ഒരു മണിക്കൂര്‍ കൊണ്ടു ഓഫീസില്‍ എത്താം. എങ്കിലും ഞാന്‍ ബസ്സ് സ്റ്റോപ്പിലേക്ക് തിരക്കിട്ട് നടന്നു .സ്റൊപ്പിലെക്കെത്തുമ്പോള്‍ തന്നെ ഹൈ കോര്ടിലെക്കുള്ള ഒരു ബസ്സ് എന്റെ അടുത്ത് വന്നു നിര്ത്തി . സമാധാനം , അത്ര തിരക്കൊന്നും തോന്നുന്നില്ല. ഞാന്‍ അതില്‍ വലിഞ്ഞു കയറി.
ഉള്ളിലെതിയപ്പോള്‍ പുറത്തു നിന്നു കണ്ടത് പോലെ അല്ല . നല്ല തിരക്കാണ് .ഞാന്‍ ചുറ്റുമൊന്നു നോക്കി , എവിടെ ... കാലി സീറ്റ് പോയിട്ട് ആരും അടുത്തൊന്നും ഇറങ്ങാനും ഉദ്ദേശമില്ല . എന്റെ മുന്നില്‍ ഒരാള്‍ വിയര്‍ത്തൊലിച്ചു നില്‍ക്കുന്ന , അയാള്‍ തന്റെ തോര്‍ത്തെടുത്ത്‌ മുഖവും കൈകളും തുടച്ചു തോര്‍ത്ത്‌ ചുമലിലെക്കിട്ടു. തോര്തിന്റെ അറ്റം കറക്റ്റ് എന്റെ മുഖത്ത് .ഒരു വൃത്തികെട്ട നാറ്റം .പിന്നെ അയാളുടെ തോര്‍ത്ത്‌ പ്രയോഗത്തില്‍ നിന്നു ഞാന്‍ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു .ഒരു കളരിക്കാരന്റെ വൈഭവത്തോടെ , ചുമ്മാതല്ല നമ്മള്‍ മലബാരുകാരനല്ലോ .അതിന്റെ ഒരു ഇതു കാണും .
അവസാനം എങ്ങനെ ഒക്കെയോ ഗിണ്ടി എത്തി. അവിടെ നിന്നു ഒരു ഒഴുക്കായിരുന്നു ബസ്സിലേക്ക് , ഞാന്‍ മെല്ലെ തോര്തുകാരന്റെ കയ്യില്‍ നിന്നും രക്ഷപെട്ടു മുന്നോട്ടു പോയി , അവിടെ സീറ്റില്‍ ഒരു സ്ത്രീ തന്റെ സഞ്ചിയില്‍ നിന്നു ഓരോ പൂക്കള്‍ എടുത്ത് മുല്ലപ്പൂ കെട്ടുകയാണ് .അതുവരെ ശ്വാസം പിടിച്ചു നിന്ന ഞാന്‍ ഒന്നു ആഞ്ഞു ശ്വസിച്ചു .എന്തോ ഇപ്പോഴത്തെ മുല്ലക്കൊന്നും മണവും ഇല്ലേ? തൊട്ടടുത്ത സീറ്റില്‍ ഒരു സഞ്ചിയില്‍ രണ്ടു മൂന്നു പാത്രങ്ങളുമായി ഒരു കൊച്ചു പെണ്കുട്ടി ഇരിക്കുന്നുണ്ട്‌. പതിമൂന്നു പതിനാലു വയസ്സ് കാണും.

സൈദപെട് എത്തിയപ്പോള്‍ ഒരു കുഞ്ഞുമായി ഒരു സ്ത്രീ എന്റെ മുന്നിലെത്തി . അവര്‍ എങ്ങനെ ഈ തിരക്കില്‍ ഇവിടെ വരെ എത്തി ? "സര്‍ കൊണ്ജം ഉള്ളെ പൊന്ഗെ" ,ആരോ പിന്നില്‍ നിന്നും വിളിച്ചു പറയുന്നു , എന്നോടാണോ? തിരിഞ്ഞു നോക്കാനും പറ്റുന്നില്ല . എന്നോടാണെങ്കില്‍ പ്രിയ അണ്ണന്മാരെ നിങ്ങളോടെനിക്ക് പറയാനുള്ളത് എന്തെന്ന് വെച്ചാല്‍ ഈ തിരക്കില്‍ ഇനിയും ഉള്ളെ പോയാല്‍ തിരിച്ചു വരാന്‍ ഞാന്‍ ഉണ്ടാകില്ല എന്നുള്ളതാണു , ഇപ്പോള്‍ തന്നെ ഏകദേശം ലെവല്‍ ആയി.

"അമ്മ കൊളന്തിയെ കൊടുന്കെ " ആ സ്ത്രീ തന്റെ കുഞ്ഞിനെ സീറ്റില്‍ ഇരിക്കുന്ന പെണ്‍കുട്ടിയുടെ കയ്യിലേക്ക് കൊടുത്തു .കുഞ്ഞു കുറെ നേരം മാല കെട്ടുന്നത് നോക്കിയിരുന്നു, പിന്നെ അതിന് ബോറടിച്ചപ്പോള്‍ ഉറക്കെ കരയാന്‍ തുടങ്ങി .പെണ്കുട്ടി എഴുന്നേറ്റു കുഞ്ഞിന്റെ അമ്മക്ക് ഇരിക്കാന്‍ സ്ഥലം നല്കി കുഞ്ഞിനെ തിരിച്ചു കൊടുത്തു .മനുഷ്യന്മാരില്‍ നന്മയുടെ അംശം കുറഞ്ഞിട്ടില്ല. കരച്ചില്‍ നിന്നു . സര്‍ "ഒരു സെന്‍ട്രല്‍ ", എന്റെ നേര്‍ക്ക്‌ പത്തു രൂപ നോട്ടു നീട്ടി ആ പെണ്കുട്ടി പറഞ്ഞു , എന്നെ കണ്ടാല്‍ കണ്ടക്റെര്‍ ആണെന്ന്‍ തോന്നുമോ? ഏയ് അത് കൊണ്ടല്ല , ആരോ കൊടുതയച്ചതാണ് ടിക്കറ്റ്‌ വാങ്ങി കൊടുക്കാന്‍ . ഞാന്‍ എന്റെ രണ്ടു കയ്യിലേക്കും നോക്കി , ഒരു കയ്യില്‍ ബാഗ്‌ ,മറ്റേ കൈ മേലെ പിടിച്ചിരിക്കുകയാണ് .കാശ് വാങ്ങാന്‍ ഒരു നിവൃത്തിയും ഇല്ല .കുറെ നേരം കഴിഞ്ഞപ്പോള്‍ വേറെ ആരോ ടിക്കറ്റ്‌ വാങ്ങി കൊടുത്തു.

ബസ്സ് നന്ദനം കഴിഞു, "അയ്യോ കുഞ്ഞിന്റെ മാല കാണുന്നില്ല ". കുഞ്ഞിന്റെ അമ്മ ഉറക്കെ പുലമ്പുന്നു , പിന്നീട് ആ പെണ്‍കുട്ടിയുടെ നേരെ ചീറ്റി , "നീയല്ലേ കുഞ്ഞിനെ എടുതത്ത് , എവിടെടീ മാല " ആളുകളുടെ ശ്രദ്ധ ആ പെണ്‍കുട്ടിയുടെ നേരെ തിരിഞ്ഞു. പാവം കരച്ചിലിന്റെ വക്കതെതിയിരുന്നു ,. കുഞ്ഞു അപ്പോഴേക്കും കരച്ചില്‍ നിര്ത്തി തന്റെ അമ്മയെയും ആ പെണ്‍കുട്ടിയെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു . "ഞാനെടുതിട്ടില്ല , എന്നെ വിശ്വസിക്കൂ." ആ പെണ്കുട്ടി പറഞ്ഞു കൊണ്ടിരുന്നു.

ബസ്സ് ഡി എം എസ് സ്റൊപ്പ്‌ എത്താറായി . "വണ്ടി സ്റ്റേഷനിലേക്ക് വിട് ." ആരോ വിളിച്ച് പറഞ്ഞു . ഡ്രൈവര്‍ വണ്ടി നിര്ത്തിയില്ല . "ആരും ഇറങ്ങരുത് , എല്ലാവരെയും ചെക്ക് ചെയ്യണം " ഡ്രൈവര്‍ വിളിച്ച് പറഞ്ഞു , സ്റ്റോപ്പ്‌ കഴിഞ്ഞു ഒരു ഇരുനൂറു മീറെര്‍ പോയാല്‍ പോലീസ് സ്റ്റേഷന്‍ ആണ് . അവിടെ തന്നെ ആണ് വനിതാ സ്റ്റേഷന്‍ ,ബസ്സ് ഒരു ഓരം ചേര്ന്നു നിന്നു സ്റ്റേഷന് മുന്നില്‍.
ഡ്രൈവര്‍ ചാടി ഇറങ്ങി ഉള്ളിലേക്ക് ഓടി , തിരിച്ചു വന്നപ്പോള്‍ കൂടെ രണ്ടു പോലീസ് ക്കാരും ഉണ്ടായിരുന്നു. ഒന്നു വനിതാ പോലീസ് ആണ് .ഒരു തടിച്ചി, ഇവര്‍ക്കെങ്ങനെ പോലീസില്‍ ജോലി കിട്ടി ? ഓരോരുത്തരായി പുറത്തേക്കിറങ്ങി . "എല്ലാവരും അങ്ങോട്ട് മാറി നില്‍ക്ക്" സ്ത്രീകള്‍ ഒരു ഭാഗത്തേക്കും പുരുഷന്മാര്‍ വെരോരും ഭാഗത്തേക്കും നിന്നു. നമ്മുടെ തടിച്ചി ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് ചെന്നു ."എന്താടീ സഞ്ചിയില്‍ ?"
"സര്‍ അമ്മ ജനറല്‍ ആശുപത്രിയിലാണ് , അവര്ക്കു ഭക്ഷണം കൊണ്ടു പോകുകയാണ് " ആ പെണ്കുട്ടി കരഞ്ഞു കൊണ്ടു പറഞ്ഞു , പാവം. പെണ്‍കുട്ടിയുടെ കരച്ചില്‍ കണ്ടു കരയാന്‍ തുടങ്ങിയിരുന്നു . എനിക്ക് വിഷമം തോന്നി. തടിച്ചി, പെണ്‍കുട്ടിയുടെ സഞ്ചി വാങ്ങി പരിശോധിച്ച് .അവര്‍ ഒന്നു മൂളിയതിനു ശേഷം ആ സ്ത്രീയുടെ അടുത്തെത്തി. "നിങ്ങള്‍ പറയുന്നു ആ കുട്ടിയാണ് നിങ്ങളുടെ കുഞ്ഞിന്റെ മാല എടുത്തതെന്ന് , നിങ്ങള്‍ കണ്ടോ?"
"ഇല്ല"
"നിങ്ങള്‍ കാണാതെ ഒരു കുറ്റവും ആരുടെ മേലും ഏല്‍പ്പിക്കരുത്, മനസ്സിലായോ , ഇവരെല്ലാവരും ബസ്സില്‍ ഉണ്ടായിരുന്നു , ഇവരില്‍ ആരുമാകാം എടുത്തത്‌ ,അല്ലെങ്കില്‍ നിങ്ങള്‍ ബസില്‍ കയറുമ്പോള്‍ പുറത്തു വീണതാകം നിങ്ങളുടെ ബാഗ്‌ നോക്കട്ടെ " തടിച്ചി ആ സ്ത്രീയുടെ ബാഗ്‌ വാങ്ങി , "അല്ലെങ്കില്‍ വേണ്ട , നിങ്ങള്‍ തന്നെ ഉള്ളില്‍ നോക്ക്, മറന്നു വെച്ചിട്ടുണ്ടോ എന്ന് " ആ സ്ത്രീ കുഞ്ഞിനെ മറ്റൊരാളുടെ കയ്യില്‍ കൊടുത്തു ബാഗിന്റെ സിപ്‌ തുറന്നു . ആ സ്ത്രീ അത്ഭുതം കൊണ്ടു ഉള്ളിലേക്ക് തുറിച്ചു നോക്കി . അവരുടെ മുഖ ഭാവത്തില്‍ നിന്നും എല്ലാവര്ക്കും മനസ്സിലായി ആ മാല ബാഗില്‍ ഉണ്ടെന്നു ."ഇതില്‍ ഉണ്ട് " ആ സ്ത്രീ എല്ലാവരും കേള്‍ക്കെ പറഞ്ഞു , എനിക്ക് ആശ്വാസമായി , മാല തിരിച്ചു കിട്ടിയതിനേക്കാള്‍ , ആ പെണ്കുട്ടി രക്ഷപ്പെട്ടല്ലോ .തടിചിയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്താലോ , വേണ്ട , ഞാന്‍ അകത്താകും .
സമയം പതിനൊന്നു ആയെങ്കിലും ഞാന്‍ കുറച്ചു നേരം കൂടി അവിടെ തങ്ങി .
മാല തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ആ സ്ത്രീ കുഞ്ഞിനെ മറന്നോ ?തിരിഞ്ഞു നോക്കിയ സ്ത്രീ കണ്ടത് പൊട്ടിച്ചിരിച്ചു കൊണ്ടു തന്റെ കുഞ്ഞു ആ പെണ്‍കുട്ടിയുടെ കയ്യിലിരിക്കുന്നതാണ്. ആ സ്ത്രീ അതിലെ പോയ ഒരു ഓട്ടോ വിളിച്ച് പെണ്‍കുട്ടിയോട് കയറാന്‍ പറഞ്ഞു , കുഞ്ഞിനെ എടുത്തു അവരും കൂടെ കയറി " ഡ്രൈവര്‍ , ജനറല്‍ ഹോസ്പിടല്‍"




Saturday, June 20, 2009

സ്വര്‍ണമഴ




ജൂണിലെ ഒരു ദിവസം . ഇവിടെ ചെന്നൈയില്‍ നല്ല ചൂടാണ് ജൂണില്‍ കൂടി .എനിക്കന്നു ഒരു ഇന്സ്പെക്ടഷന്‍ ഉണ്ടായിരുന്നു ദൂരെ പൂനമല്ലി എന്ന സ്ഥലത്തെ ഒരു ഫാക്ടറിയില്‍ . രാവിലെ തന്നെ കുളിച്ചു കുട്ടപ്പനായി ഓഫീസില്‍ എത്തി , ഒര് ചായയെല്ലാം കുടിച്ചു , കാര്‍ ബുക്ക്‌ ചെയ്തു . കാര്‍ എത്താന്‍ വൈകുന്നതിനനുസരിച്ചു നമ്മുടെ ക്വാളിറ്റി ഇന്സ്പെച്ടരുടെ ഫോണ്‍ വിളികള്‍ അടിക്കടി വന്നു കൊണ്ടേ ഇരുന്നു. ഞാന്‍ " പുറപ്പെട്ടു, എത്തിപ്പോയി, അഞ്ചു മിനിട്ട്, ട്രാഫിക് , എന്നെല്ലാം പറഞ്ഞു കൊണ്ടിരുന്നു.
ഒര് merchandaiser ആയാലുള്ള ഗുണമതാണ്. എത്ര വേണമെങ്കിലും കള്ളം പറയാം .എങ്ങനെ വേണമെങ്കിലും പറയാം . ബയര്‍ സാമ്പിള്‍ ചോദിച്ചാല്‍ , അയച്ചു എന്ന് പറയും .എന്നാല്‍ അയക്കുന്നതോ രണ്ടു ദിവസം കഴിഞ്ഞും .ഷിപ്മെന്റ് വൈകിയാല്‍ പോലും ഉണ്ട് ഉത്തരം. ഫാക്ടറി യില്‍ തീ പിടുത്തം , അല്ലെങ്കില്‍ ചെന്നൈയില്‍ വെള്ളപ്പൊക്കം എന്നെല്ലാം. സായിപ്പന്മാര്‍ സെന്റിയില്‍ വീഴുന്നവരനെന്കില്‍ കുറച്ചു ദിവസം കൂടി തരും .
കാര്‍ വന്നപ്പോള്‍ സമയം 12മണിയായി . ഞാന്‍ തിരക്കിട്ട് വണ്ടിയില്‍ കയറി അടിച്ച് വിടാന്‍ പറഞ്ഞു.
ദൂരെ ചുവന്ന വെളിച്ചം കണ്ടപ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്ത്തി . അപ്പോഴതാ വരുന്നു വില്ലന്മാരെ പോലെ നമ്മുടെ ട്രാഫിക് പോലീസുകാര്‍ . മൂന്നു പേര്‍ . ഡ്രൈവര്‍ പുറത്തിറങ്ങി .
"എന്തെടാ നിനക്കു കണ്ണ് കാണില്ലേ ? ഈ വരയ്ക്കു പിന്നില്‍ നിര്‍ത്തണം എന്നറിയില്ലേ? എവിടെ നിന്റെ സീറ്റ് ബെല്‍റ്റ്‌? " തുടങ്ങിയ പതിവു ചോദ്യങ്ങള്‍ , ഏമാന്‍ മീശയും പിരിച്ചു നില്ക്കുകയാണ് . ഞാന്‍ മെല്ലെ നൂറിന്റെ ഒര് നോട്ടെടുത്ത് ഏമാന്റെ കയ്യില്‍ കൊടുത്തു , ഭാഗ്യത്തിന് അഞ്ചു മിനിറ്റ്‌ കൊണ്ടു ഏമാന്റെ കയ്യില്‍ നിന്നു രക്ഷപ്പെട്ടു . ഇനി ആരുടെ വായിലെക്കാനാവോ ?

കാര്‍ ഹൈവേ യില്‍ കടന്നു . ഹാവൂ സമാധാനമായി . ഇനി കുറച്ചു ദൂരമേ ഉള്ളൂ, കത്തിച്ചു വിടാം. കുറച്ചു ദൂരം കൂടി പോയപ്പോള്‍ ആളുകള്‍ കുനിഞ്ഞു നിന്നു റോഡില്‍ എന്തോ തിരയുന്നു .ഏതായാലും വൈകി. ഇനി എന്തായാലും കാര്യം എന്താണ് എന്ന് അറിഞ്ഞിട്ടു പോകാം . ഞാന്‍ കാര്‍ നിര്‍ത്താന്‍ പറഞ്ഞു .

പുറത്തിറങ്ങി നോക്കി. നിറയെ ആളുകള്‍ ദൂരെ ഒന്നു രണ്ടു കിലോമീറ്ററോളം .. റോഡില്‍ തിരച്ചില്‍ തന്നെ . ചിലര്‍ കുനിഞ്ഞു എന്തോ എടുക്കുന്നുണ്ട് .

ഞാന്‍ ഒരാളോടു ചോദിച്ചു , എന്താണ് . അയാള്‍ എന്നെ തുറിച്ചു നോക്കി വീണ്ടും തിരച്ചില്‍ തന്നെ . അപ്പോഴുണ്ട് ഡ്രൈവര്‍ ഓടി വരുന്നു . സര്‍ , സ്വര്‍ണ ബിസ്ക‌ിറ്റ് ആണ് . ഏതോ ലോറിയില്‍ നിന്നു പുറത്തേക്ക് വീണതാണ് .രണ്ടു കിലോമീറ്റര്‍ ദൂരതിലുണ്ട് . നമുക്കും നോക്കാം .
ഞാന്‍ തിരക്ക് കുറഞ്ഞ ഒരു ഭാഗത്തേക്ക്‌ ഓടി . ഡ്രൈവര്‍ വേറൊരു ഭാഗത്തേക്കും. പൊരിയുന്ന വെയിലില്‍ റോഡരികില്‍ തിരച്ചില്‍ തുടങ്ങി . അതാ ചെടികള്‍ക്കിടയില്‍ എന്തോ തിളങ്ങുന്നു .ഞാന്‍ കുനിഞ്ഞു അതെടുത്ത്. ഒരു സ്വര്‍ണ കഷണം , ഇതാണോ ഗോള്‍ഡ്‌ ബിസ്കാറ്റ്‌ ? ആയിരിക്കും , ഞാനിതു വരെ കണ്ടിട്ടില്ലല്ലോ .... വഴിയില്‍ തടഞ്ഞ ഏമാന് മനസ്സില്‍ നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടങ്ങി. ജീപ്പ് നിര്ത്തി പോലീസുകാരും തിരച്ചില്‍ തന്നെ .
ഞാന്‍ അവശനായി കാറിനടുത്തെത്തി . ഡ്രൈവര്‍ എത്തിയിട്ടില്ല. ഞാന്‍ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നു ബിസ്ക‌ിട്ടുകള്‍ എടുത്തു സീറ്റില്‍ വെച്ചു .ആകെ പതിനേഴെണ്ണം കിട്ടിയിട്ടുണ്ട്.
മതി. ഒന്നു ഒരു അഞ്ചു പവന്‍ വരും, അപ്പോള്‍ ആകെ എന്പതി അഞ്ചു പവന്‍ .പവന് പതിനൊന്നായിരം വെച്ചു കൂട്ടിയാല്‍...ഇല്ല, കൂട്ടാന്‍ പറ്റുന്നില്ല.
"ഡ്രൈവര്‍ ഓടികിതച്ചു വന്നു .സര്‍ എനിക്ക് പതിനാലെണ്ണം കിട്ടി. നല്ല ഒരിജിനാല,, ഞാന്‍ ഡ്രൈവര്‍ പണി നിര്ത്തി . സാറിനെ ഫാക്ടറിയില്‍ എത്തിച്ചു ഞാനങ്ങു പോകും ,വേറെ ആളെ അയക്കാം .എനിക്ക് ഒരു കാര്‍ വാങ്ങണം. "
ഞാന്‍ ആലോചിച്ചു , എന്തിനാ ഇനി ഫാക്ടറി യില്‍ പോകുന്നത് , മതി, ഇനി വയ്യ .അപ്പോഴാണ് മൊബൈല് റിംഗ് ചെയ്യുന്നത് . നമ്മുടെ ഇന്‍സ്പെക്ടര്‍ . ഞാന്‍ ഫോണെടുത്ത് .
"അതെ, എനിക്ക് ഇപ്പോള്‍ വരാന്‍ സൌകര്യമില്ല . ഞാന്‍ രാജി വെക്കുന്നു . മതിയായി എനിക്ക് ഇവിടുത്തെ ജീവിതം . നിങ്ങള്‍ എന്ത് മന്നാന്കട്ടി വേണമെങ്കിലും ചെയ്തോ. "
ഇതു കേട്ടപ്പോള്‍ നിങ്ങള്ക്ക് "കിലുക്കം" എന്നുള്ള സിനിമയില്‍ ലോട്ടറി അടിച്ച ഇന്നസെന്റ് തിലകനോട് പറയുന്ന ഡയലോഗ് ഓര്‍മ വരുന്നുണ്ടെങ്കില്‍ അത് തികച്ചും യാദ്രിശ്ചികം മാത്രം .
അടുത്ത സീന്‍ അന്ന് രാത്രിയിലെ ചെന്നൈ മംഗലാപുരം മെയില് . ചെന്നൈയോട് വിട പറഞ്ഞു ഞാന്‍ പോകുകയാണ് , നാട്ടില്‍ പോയി വല്ല ബിസിനസ്സും തുടങ്ങണം . നമ്മുടെ സ്വോര്‍ണമെല്ലാം ഭദ്രമായി പൊതിഞ്ഞു ഞാന്‍ ബാഗിന്റെ അടിയില്‍ വെച്ചിട്ടുണ്ട് , ഗോള്‍ഡ്‌ കടത്തുകയാണെന്ന് പറഞ്ഞു വല്ല ഏമാന്മാരും പിടിച്ചാലോ ...ഭയത്തോടെ ബാഗ്‌ കെട്ടിപ്പിടിച്ചു ഞാനിരുന്നു .
കൃത്യം എട്ടു മണിക്ക് കോഴിക്കോട് ട്രെയിന്‍ ഇറങ്ങി ബാഗ്‌ എട്ടുത്തു ഞാന്‍ ഓട്ടോയില്‍ കയറി. ബസ്സ് സ്റ്റാന്റ് .
:::::::::::::::::::::::::::::::::
അടുത്ത ദിവസം ഹിന്ദുവിന്റെ ചെന്നൈ പത്രത്തില്‍ ഒരു വാര്ത്ത ഉണ്ടായിരുന്നു മൂന്നാമത്തെ പേജില്‍ .
" ഇന്നലെ പൂനമല്ലി റോഡില്‍ ട്രാഫിക് പ്രോബ്ലം . പന്ത്രണ്ടു മണിക് അതിലെ കടന്നു പോയ ഒരു ലോറി യില്‍ നിന്നു പുറത്തേക്ക് വീണ copper കഷണങ്ങള്‍ എടുക്കാന്‍ വേണ്ടി സമീപ പ്രദേശങ്ങളില്‍ നിന്നു ആളുകള്‍ കൂട്ടമായി എത്തിയതാണ് കാരണം. അമ്ബട്ടുരിലെ ഏതോ വ്യവസായ സ്ഥാപനതിലെക്കുള്ള ലോറി ആയിരുന്നു അത് .
:::::::::::::::::::::::::::::::::::::
അടുത്ത രംഗം നിങ്ങള്ക്ക് ഊഹിക്കാം , നിങ്ങള്‍ കിലുക്കം കണ്ടിട്ടുണ്ടെങ്കില്‍ ....

Wednesday, April 8, 2009

വളപ്പൊട്ടുകള്‍

കാര്‍ ഒരു മുരള്‍ച്ചയോടെ നിന്നു . ഞാന്‍ ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി . ഷൂ ചരലില്‍ അമര്‍ന്നു . ഞാന്‍ എന്റെ പ്രിയപ്പെട്ട കലാലയം ലകഷ്യമാക്കി നടന്നു. ആകാശത്തില്‍ മേഘം ഉരുണ്ടുകൂടുന്നു . ഒരു മഴക്കുള്ള കോളുണ്ട്‌ . അകലെ ക്ഷീണിതനായ സൂര്യന്‍ തന്റെ സവാരിയുടെ അന്ത്യത്തിലേക്ക് അടുക്കുന്നു. ദൂരെ ആ വൃദ്ധനായ ആല്‍മരം കാണാം . എത്രയോ തലമുറകളുടെ പരിചയക്കാരന്‍ . നടന്നു ആ പഴയ കൂട്ടുകാരന്റെ അടുത്തെത്തി .ആ മുത്തച്ചന് പ്രത്യേകിച്ച് മാറ്റമൊന്നുമില്ല . വേരുകള്‍ പിണഞ്ഞു കിടക്കുന്നു . ഇലകള്‍ക്ക്‌ നേരിയ ചന്ജാട്ടം . ഈ പഴയ കൂട്ടുകാരനെ മനസ്സിലായോ എന്തോ ? വേരുകള്‍ക്കിടയില്‍ എന്തോ തിളങ്ങുന്നു . ഞാന്‍ അത് കൈയിലെടുത്തു. ചുവന്ന രണ്ടു കുപ്പിവളപ്പൊട്ടുകള്‍ .

ആ വളപ്പൊട്ടുകള്‍ എന്റെ മനസ്സിനെ പതിമൂന്നു വര്‍ഷങ്ങള്‍ക്കു പിന്നോട്ട് നയിച്ചു .

എന്റെ പ്രീ ഡിഗ്രീ കാലം.(പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നുമല്ല ) കെമിസ്ട്രി ലാബില്‍ എല്ലാവരും ഓരോ ടെസ്റ്റ് ടുബും എടുത്തു ചുറ്റുന്നു . ഉച്ചക്ക് ശേഷം ആയതിനാല്‍ ചിലര്‍ ബെന്ചില്‍ കിടന്നു ഉറങ്ങുന്നു . മാഷ്‌ ഞങ്ങളെ ഇരുപതു പേര്‍ വീതമുള്ള രണ്ടു ഗ്രൂപ്പ് ആക്കി തിരിചിട്ടുണ്ടായിരുന്നു . ആദ്യത്തെ ഇരുപതുപേര്‍, തങ്ങള്‍ വല്ല പുതിയ എന്തെങ്കിലും കണ്ടുപിടിച്ചു കളയും എന്ന ഭാവത്തോടെ പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുന്നു . ബാക്കി പാതി പേര്‍ തങ്ങളുടെ ഊഴവും കാത്തു ബെന്ചില്‍ ഇരിക്കുന്നു. ഞാന്‍ രണ്ടാമത്തെ ഗ്രൂപ്പില്‍ ആണ്. തലേന്ന് രാത്രി സെക്കന്റ് ഷോ കാണാന്‍ പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഒന്നു മയങ്ങുകയായിരുന്നു ഞാന്‍ . പെട്ടന്നാണ് എന്തോ വീണു ഉടയുന്നതിന്റെയും , ആരോ അലറിക്കരയുന്നതിന്റെയും ശബ്ദം കേട്ടത് . ഞാന്‍ ഞെട്ടിയുണര്‍ന്നു . വല്ല ഭൂകമ്പവും ആണോ ?എല്ലാവരും ഓടുന്നതിന്റെ പിന്നാലെ ഞാനും ഓടി. ലാബിന്റെ ഒരറ്റത്ത് ഒരാള്‍ക്കൂട്ടം . ഞാന്‍ നുഴഞ്ഞു കയറി . (കശ്മീരില്‍ തീവ്രവാദികള്‍ ഇടക്കിടെ വരുന്നതു കൊണ്ടു വാക്കുകള്‍ക്കു പഞ്ഞമില്ല ) നടുക്ക് ഒരു പെണ്ണിരുന്നു കരയുന്നു .

എന്റെ ക്ലാസ്സിലെ പെണ്കുട്ടി കരയുന്നോ? ഞാന്‍ ആളുകളെ തള്ളി മാറ്റി മുന്നോട്ടു ചെന്നു. അപ്പോഴാണ് ആ കാഴ്ച എന്റെ ശ്രദ്ധയില്‍ പെട്ടത് .താഴെ ഗ്ലാസ് ഉടഞ്ഞു കിടക്കുന്നു. അതില്‍ നിന്നു ഏതോ ഒരു ദ്രാവകം പുറത്തേക്ക് പരന്നു കിടക്കുന്നു . ആസിഡിന്റെ രൂക്ഷഗന്ധം . അവളുടെ കാലിന്റെ പെരുവിരലിന്റെ നഖത്തില്‍ ആസിഡ് വീണിട്ടുണ്ട് . ഞാന്‍ അവിടെ ഉണ്ടായിരുന്ന ടാപ്പില്‍ നിന്നു വെള്ളമെടുത്തു അവളുടെ കാലിലെക്കൊഴിച്ചു . ബാക്കി വെള്ളം ഞാന്‍ നിലത്ത്തൊഴിച്ചു . കൂട്ടുകാരികള്‍ അവളെ ബെന്ചിനരികിലേക്ക് കൊണ്ടു പോയി .

അതായിരുന്നു സോഫിയ . ആ സംഭവത്തിനു ശേഷമാണു ഞാനവളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് . അവളെ ക്ലാസ്സില്‍ മുന്പ് കണ്ടിരുന്നെന്കിലും അവളെ കുറിച്ചു കൂടുതലൊന്നും അറിഞ്ഞിരുന്നില്ല . കൂടാതെ അവളും അച്ചടക്കമുള്ള കുട്ടിയായിരുന്നു ( എന്നെപ്പോലെ). തട്ടമിട്ടും മൈലാഞ്ചി അണിഞ്ഞും അവള്‍ വന്നു .

എനിക്ക് പണ്ടേ പെണ്‍കുട്ടികളെ പഞ്ചാരയടിച്ചു നടക്കാന്‍ താല്പര്യമില്ല . ഡെസ്കില്‍ കയ്യൂന്നി അപ്പുറവും ഇപ്പുറവും ഇരുന്നു കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്ന കാമുകീ കമുകന്മാരോട് എനിക്ക് വെറുപ്പായിരുന്നു . എന്നാല്‍ സോഫിയയുമായി അടുത്തത് മുതല്‍ കുട്ടികള്‍ എന്നെ കളിയാക്കാനും തുടങ്ങി . മൌനം വിദ്വാനു ഭൂഷണം ആയതുകൊണ്ട് ഞാന്‍ അവരോട് ഒന്നും പറഞ്ഞതുമില്ല . അങ്ങനെ പ്രീ ഡിഗ്രീ ഒന്നാം വര്ഷം നാലാം മാസം മുതല്‍ ഞാനും ഒരു കാമുകനായി മാറി .

അവളുടെ കയ്യില്‍ നല്ല കുപ്പിവളകള്‍ ഉണ്ടാകുമായിരുന്നു എപ്പോഴും . ഞാന്‍ കുറെ വാങ്ങിക്കൊടുക്കുകയും ചെയ്തു. കുപ്പിവളകള്‍ കിലുങ്ങുന്നത് പോലെ ആയിരുന്നു അവളുടെ ചിരി . അങ്ങനെ അങ്ങനെ ഞങ്ങളുടെ പ്രേമം പൂത്തുലഞ്ഞു .
ഞങ്ങള്‍ക്കിടയിലും ഒരു വില്ലന്‍ ഉണ്ടായി . സാജന്‍ .( സാജന്‍ കുരുവിള എന്ന് കിടക്കട്ടെ. വില്ലന്‍ ആകുമ്പോള്‍ കുറച്ചു കനം വേണ്ടേ ...) എന്റെ കൈയ്യില്‍ നിന്നു സോഫിയയെ തട്ടിയെടുക്കുക എന്നതായിരുന്നു അവന്റെ മിഷന്‍ . ഞാന്‍ പക്ഷെ അനുവദിച്ചില്ല . ഒരിക്കല്‍ അവന്‍ സോഫിയയുടെ കൈയ്യില്‍ കേറി പിടിച്ചു . കുപ്പിവളകള്‍ നുറുങ്ങി . ഞാന്‍ ഓടി എത്തി . പിന്നെ അവിടെ ഒരു പോരാട്ടമായിരുന്നു . അവസാനം തറയില്‍ ചോരയൊലിപ്പിച്ചു കിടന്നെ എന്നെ കുട്ടികള്‍ എടുത്തു ക്ലാസ്സിലെതിച്ചു . ചോര കണ്ടപ്പോള്‍ സാജനും ഭയന്നതായി തോന്നി . ടെസ്റ്റില്‍ ദ്രാവിഡിന് നേരെ പന്തെറിയുന്ന ബോല്ലെരുടെ ഭാവമായിരുന്നു അവന് . ആ പോരാട്ടതോടെ ഞാനും എന്റെ പ്രേമവും , പിന്നെ സാജനും കോളേജില്‍ ഫേമസ് ആയി .
ഞങ്ങളുടെ കോളേജില്‍ എന്റെ വീടിനടുത്ത് നിന്നു വരുന്ന ഒരു മാഷും ഉണ്ടായിരുന്നു . ആ മാഷ്‌ മുഖേനെ സംഭവം എന്റെ വീട്ടിലും അറിഞ്ഞു . പിന്നെ ഒരു കോലാഹലമായിരുന്നു . "മുട്ടയില്‍ നിന്നു വിരിയുംബോഴേ കുട്ടികള്‍ ക്ക് പ്രേമം ." അതായിരുന്നു കേട്ടവര്‍ പറഞ്ഞതു . അങ്ങനെ ഒരു പ്രേമം എല്ലാവരും ചേര്ന്നു പൊട്ടിച്ചു .


കാറിന്റെ ഹോണ്‍ ശബ്ദം എന്നെ ചിന്തയില്‍ നിന്നു ഉണര്‍ത്തി . ഭാര്യയാണ് . ഞാന്‍ മെല്ലെ ക്ലാസ്സ് റൂമിലേക്ക്‌ കയറി . ഏപ്രില്‍ മാസമായതിനാല്‍ എങ്ങും വിജനമാണ് . ചുവരില്‍ ഒരു മൂലയിലേക്ക് എന്റെ കണ്ണ് പാഞ്ഞു .
അവിടെ മങ്ങിയ അക്ഷരങ്ങള്‍ എന്റെ മുന്നില്‍ തെളിഞ്ഞു ." മനു + സോഫിയ "
സാജന്റെ വിരുതാണ് . അവളെ കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ ഞങ്ങളെകുറിച്ചു നോട്ടീസ് അടിക്കുകയായിരുന്നു അവന്റെ പ്രധാന ജോലി . അടുത്ത കാലത്തു സാജനെ കണ്ടു , പഴയ കാര്യങ്ങള്‍ പറഞ്ഞു അവന്‍ സോറി പറഞ്ഞു .
വീണ്ടും ഹോണ്‍ . ഞാന്‍ പുറത്തേക്കിറങ്ങി . അപ്പോഴേക്കും നേരിയ മഴ തുടങ്ങിയിരുന്നു .പൂന്തോട്ടത്തില്‍ ഒരു റോസ് എന്നെ നോക്കി ചിരിച്ചു , ഞാന്‍ അത് പൊട്ടിച്ചെടുത്ത്കൈയ്യില്‍ വെച്ചു . കാറിന്റെ ഫ്രന്റ്‌ ഡോര്‍ തുറന്നു വളപ്പൊട്ടുകള്‍ സീടിലെക്കിട്ടു. ഡോര്‍ അടച്ചു തിരിഞ്ഞു നിന്നു ആ റോസ് എന്റെ ഭാര്യയുടെ നേരെ നീട്ടി . സോഫിയയുടെ കൈയ്യിലേക്ക് ...........................

Monday, March 2, 2009

മരിക്കാത്ത ഓര്‍മ്മകള്‍

മാര്‍ച്ച് .. ചെന്നൈ നഗരം ചൂടില്‍ ഉരുകാന്‍ തുടങ്ങിയിരിക്കുന്നു . നാട്ടില്‍ അമ്പലങ്ങളില്‍ ഉത്സവകാലം . കുറെ കാലമായി നാട്ടിലെ ഉത്സവങ്ങളില്‍ പങ്കെടുത്തിട്ട്‌ . ഉല്‍സവം എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ നോവുള്ള ഒരു ഓര്‍മ ഉണരുന്നു . ഗദഗില് പഠിക്കുമ്പോഴായിരുന്നു . എട്ടൊന്‍പതു വര്‍ഷങ്ങള്‍ക്കു മുന്പ് . പരീക്ഷ ആയതിനാല്‍ നാട്ടില്‍ വരാന്‍ പറ്റിയില്ല .അമ്പലത്തില്‍ ഉല്‍സവമാണ് . വൈകിട്ട് വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടത് . ....................................
ഞാനെന്‍റെ അഞ്ചു മുതല്‍ ഏഴ് വരെ ക്ലാസുകള്‍ പഠിച്ചു തീര്‍ത്തത് നന്മണ്ട എ യു പി സ്കൂളിലായിരുന്നു. വീട്ടിനടുത്ത് നിന്നു എന്റെ ക്ലാസ്സിലേക്ക് ഒരാള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ജയേഷ് .ഞങ്ങള്‍ സ്കൂളില്‍ പോകുന്നതും തിരിച്ചു വരുന്നതും ഒരുമിച്ച്. ഒരു ബെന്ചില്‍ ഇരിക്കുന്നു . ടീച്ചേര്‍സിന്റെ കയ്യില്‍ നിന്നു അടി വാങ്ങുന്നതും മിക്കവാറും ഒരുമിച്ച്. ബെന്ചിനടിയിലെ വള്ളു കാല് കൊണ്ടു തട്ടി താഴെ ഇട്ടതിനു ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ബാലന്‍ മാഷ് ചന്തിയില്‍ നുള്ളിയതിന്റെ വേദന ഇപ്പോഴും ഉണ്ട്. മഴക്കാലങ്ങളില്‍ സ്കൂളില്‍ പോകാനും തിരിച്ചു വരാനും നല്ല രസമായിരുന്നു. വീട്ടില്‍ നിന്നു അര മണിക്കൂര്‍ നടക്കണം സ്കൂളിലേക്ക് .തിരിച്ചു വരുമ്പോള്‍ മഴയുന്ടെന്കില്‍ കുറുക്കന്മാരെ പോലെ കൂകിവിളിച്ചു കൊണ്ടായിരിക്കും നടക്കുക. മഴയായതിനാല്‍ റോഡില്‍ ആളുകള്‍ കുറവായിരിക്കും .റോഡരികിലെ വീടുകളില്‍ നിന്നു പെണ്ണുങ്ങള്‍ ഞങ്ങളെ നോക്കി ചിരിക്കും .ഒരുനാള്‍ മഴയത്ത് തിരിച്ചു വരുമ്പോള്‍ വയലില്‍ ഇറങ്ങിയ ഞാന്‍ വെള്ളത്തില്‍ വീണതും അവനെന്നെ പിടിച്ചു കയറ്റിയതും സ്വകാര്യം .വീട്ടിലെത്തിയപ്പോള്‍ പറയാന്‍ ഒരു മറുപടി ഉണ്ടായിരുന്നു . റോഡരികിലെ വെള്ളം ലോറി വന്നപ്പോള്‍ ദേഹത്തേക്ക് തെരിച്ചതനെന്നു
ബാലുശ്ശേരി ഹൈ സ്കൂളില്‍ എത്തിയപ്പോള്‍ അവന്‍ വേറെ ഡിവിഷന്‍ . പിന്നീട് ഒരുമിച്ച് സ്കൂളില്‍ പോകളെല്ലാം നിന്നു. എനിക്ക് കൂടുതല്‍ കൂട്ടുകാരെ കിട്ടിയപ്പോള്‍ ഞാനവനെ മറന്നോ? കാണുമ്പൊള്‍ ചിരിക്കും . സംസാരിക്കും . എല്ലാം ഒരു ഫോര്മളിടി മാത്രമായി .............................
ഉല്‍സവ ദിവസം .വൈകിട്ട് ശീവേലി എഴുന്നള്ളത്ത് നടക്കുന്ന സമയം. കുറച്ചു ദൂരെ ഒരു പ്ലാവിന് ചുവട്ടില്‍ വിരിച്ചു വച്ച ചാക്കില്‍ കുറെ കരിമരുന്നു ഉണക്കാനിട്ടിരുന്നു .ആരുടെയോ അശ്രദ്ധ . എവിടെ നിന്നോ ഒരു തീപ്പൊരി. അത്ര മാത്രം. പ്ലാവിന്റെ ഉയരത്തില്‍ ഉയര്ന്നു തീ. മൂന്നു പേര്ക്ക് പൊള്ളല്‍ ഏറ്റു .ഒരാള്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു, ബാക്കിയുള്ള രണ്ടില്‍ ഒരാള്‍ ജയേഷ് ആയിരുന്നു.
മൂന്നോ നാലോ ദിവസം അവന്‍ വേദന സഹിച്ചു ആശുപത്രിയില്‍ കിടന്നു ,,,,,,, പിന്നീടൊരു ദിവസം ........അവന്‍ ....
പ്ലാവില്‍ കരി പിടിച്ചു കിടന്ന ഇലകളും കൊമ്പുകളും താഴെ വീണു.................

,

Sunday, February 1, 2009

ഒരു രാത്രിയുടെ ആരംഭം

സൂര്യന്‍ വഴി മാറുന്നു... ചന്ദ്രന് വേണ്ടി ...
പകല്‍ മറയുന്നു ......രാത്രിക്കായി
ഇനി.....
കാത്തിരുപ്പ്‌ .....
പുതിയ പ്രഭാതത്തിനായി ....

ഒരു പകലിന്റെ അന്ത്യം