Monday, March 2, 2009

മരിക്കാത്ത ഓര്‍മ്മകള്‍

മാര്‍ച്ച് .. ചെന്നൈ നഗരം ചൂടില്‍ ഉരുകാന്‍ തുടങ്ങിയിരിക്കുന്നു . നാട്ടില്‍ അമ്പലങ്ങളില്‍ ഉത്സവകാലം . കുറെ കാലമായി നാട്ടിലെ ഉത്സവങ്ങളില്‍ പങ്കെടുത്തിട്ട്‌ . ഉല്‍സവം എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ നോവുള്ള ഒരു ഓര്‍മ ഉണരുന്നു . ഗദഗില് പഠിക്കുമ്പോഴായിരുന്നു . എട്ടൊന്‍പതു വര്‍ഷങ്ങള്‍ക്കു മുന്പ് . പരീക്ഷ ആയതിനാല്‍ നാട്ടില്‍ വരാന്‍ പറ്റിയില്ല .അമ്പലത്തില്‍ ഉല്‍സവമാണ് . വൈകിട്ട് വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടത് . ....................................
ഞാനെന്‍റെ അഞ്ചു മുതല്‍ ഏഴ് വരെ ക്ലാസുകള്‍ പഠിച്ചു തീര്‍ത്തത് നന്മണ്ട എ യു പി സ്കൂളിലായിരുന്നു. വീട്ടിനടുത്ത് നിന്നു എന്റെ ക്ലാസ്സിലേക്ക് ഒരാള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ജയേഷ് .ഞങ്ങള്‍ സ്കൂളില്‍ പോകുന്നതും തിരിച്ചു വരുന്നതും ഒരുമിച്ച്. ഒരു ബെന്ചില്‍ ഇരിക്കുന്നു . ടീച്ചേര്‍സിന്റെ കയ്യില്‍ നിന്നു അടി വാങ്ങുന്നതും മിക്കവാറും ഒരുമിച്ച്. ബെന്ചിനടിയിലെ വള്ളു കാല് കൊണ്ടു തട്ടി താഴെ ഇട്ടതിനു ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ബാലന്‍ മാഷ് ചന്തിയില്‍ നുള്ളിയതിന്റെ വേദന ഇപ്പോഴും ഉണ്ട്. മഴക്കാലങ്ങളില്‍ സ്കൂളില്‍ പോകാനും തിരിച്ചു വരാനും നല്ല രസമായിരുന്നു. വീട്ടില്‍ നിന്നു അര മണിക്കൂര്‍ നടക്കണം സ്കൂളിലേക്ക് .തിരിച്ചു വരുമ്പോള്‍ മഴയുന്ടെന്കില്‍ കുറുക്കന്മാരെ പോലെ കൂകിവിളിച്ചു കൊണ്ടായിരിക്കും നടക്കുക. മഴയായതിനാല്‍ റോഡില്‍ ആളുകള്‍ കുറവായിരിക്കും .റോഡരികിലെ വീടുകളില്‍ നിന്നു പെണ്ണുങ്ങള്‍ ഞങ്ങളെ നോക്കി ചിരിക്കും .ഒരുനാള്‍ മഴയത്ത് തിരിച്ചു വരുമ്പോള്‍ വയലില്‍ ഇറങ്ങിയ ഞാന്‍ വെള്ളത്തില്‍ വീണതും അവനെന്നെ പിടിച്ചു കയറ്റിയതും സ്വകാര്യം .വീട്ടിലെത്തിയപ്പോള്‍ പറയാന്‍ ഒരു മറുപടി ഉണ്ടായിരുന്നു . റോഡരികിലെ വെള്ളം ലോറി വന്നപ്പോള്‍ ദേഹത്തേക്ക് തെരിച്ചതനെന്നു
ബാലുശ്ശേരി ഹൈ സ്കൂളില്‍ എത്തിയപ്പോള്‍ അവന്‍ വേറെ ഡിവിഷന്‍ . പിന്നീട് ഒരുമിച്ച് സ്കൂളില്‍ പോകളെല്ലാം നിന്നു. എനിക്ക് കൂടുതല്‍ കൂട്ടുകാരെ കിട്ടിയപ്പോള്‍ ഞാനവനെ മറന്നോ? കാണുമ്പൊള്‍ ചിരിക്കും . സംസാരിക്കും . എല്ലാം ഒരു ഫോര്മളിടി മാത്രമായി .............................
ഉല്‍സവ ദിവസം .വൈകിട്ട് ശീവേലി എഴുന്നള്ളത്ത് നടക്കുന്ന സമയം. കുറച്ചു ദൂരെ ഒരു പ്ലാവിന് ചുവട്ടില്‍ വിരിച്ചു വച്ച ചാക്കില്‍ കുറെ കരിമരുന്നു ഉണക്കാനിട്ടിരുന്നു .ആരുടെയോ അശ്രദ്ധ . എവിടെ നിന്നോ ഒരു തീപ്പൊരി. അത്ര മാത്രം. പ്ലാവിന്റെ ഉയരത്തില്‍ ഉയര്ന്നു തീ. മൂന്നു പേര്ക്ക് പൊള്ളല്‍ ഏറ്റു .ഒരാള്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു, ബാക്കിയുള്ള രണ്ടില്‍ ഒരാള്‍ ജയേഷ് ആയിരുന്നു.
മൂന്നോ നാലോ ദിവസം അവന്‍ വേദന സഹിച്ചു ആശുപത്രിയില്‍ കിടന്നു ,,,,,,, പിന്നീടൊരു ദിവസം ........അവന്‍ ....
പ്ലാവില്‍ കരി പിടിച്ചു കിടന്ന ഇലകളും കൊമ്പുകളും താഴെ വീണു.................

,

3 comments:

  1. പ്ലാവില്‍ കരി പിടിച്ചു കിടന്ന ഇലകളും കൊമ്പുകളും താഴെ വീണു.................

    ReplyDelete