പവിത്രന് കണ്ണ് തുറന്നു , നീണ്ട ഉറക്കത്തില്‍ നിന്നും . മേശപ്പുറത്തിരുന്ന മൊബൈല്‍ കഭീ കഭീ മൂളിക്കൊണ്ടിരിക്കുന്നു , ഓ അത് കേട്ടാണോ താന്‍ ഉണര്‍ന്നത് ? താന്‍ എവിടെയാണിപ്പോള്‍ ? എഴുന്നേല്ക്കാന് ശ്രമിച്ചു . ഇല്ല . പറ്റുന്നില്ല .ശരീരത്തിന്റെ താഴേക്ക് ഒരു ഭാരമില്ലായ്മ .കയ്യുയര്‍ത്തി മൊബൈല്‍ എടുക്കാന്‍ നോക്കി . പറ്റുന്നില്ല. തല ചരിച്ചു ചുറ്റും നോക്കി. . തന്റെ മുറിയില്‍ തന്നെ ആണ്. ചുവരിലെ ക്ലോക്കില്‍ സമയം ... ഇല്ല .സൂചി കാണുന്നില്ല. ആരെയാണ് വിളിക്കുക . താന്‍ കുറെ നേരമായോ കിടക്കുന്നു ...ഓര്‍മ്മകള്‍ കുറേശ്ശെ തെളിയാന്‍ തുടങ്ങിയിരിക്കുന്നു .അതിന്റെ ഞെട്ടലില്‍ പവിത്രന് ഞെളിപിരി കൊണ്ടു .നന്ദിനിയുടെ മുഖം മനസ്സിലേക്ക് ഓടി എത്തി . എവിടെ അവള് ?
വയലറ്റ് നിറത്തിലുള്ള ഒരു സാരി .ചെറിയ കുറെ പൂവുകളും ഉണ്ടായിരുന്നു അതില്‍ . അതായിരുന്നു പവിത്രന് നന്ദിനിയുടെ പിറന്നാളിന് വാങ്ങിക്കൊടുത്തത് .പിറന്നാള്‍ ദിവസം അവള് ഓഫീസില്‍ എത്തിയതും ആ സാരി ഉടുത്തായിരുന്നു , എല്ലാവരും അവളെ പ്രശംസകളും , ഭാവുകങ്ങളും കൊണ്ടു മൂടി . അന്ന് അവള് പതിവിലധികം സുന്ദരിയായിരിക്കുന്നു . അന്ന് ആരും ഭക്ഷണം കൊണ്ടു വരേണ്ടെന്ന് അവള് തലേന്നേ എല്ലാവരോടും പറഞ്ഞിരുന്നു . ഉച്ചക്ക് ഒരു പയ്യനെ ഹോട്ടലില്‍ അയച്ചു ബിരിയാണി വാങ്ങിപ്പിച്ചു .
കോഴിക്കാലുമായി മല്ലിടുന്നതിനിടയില്‍ സാമുവല്‍ പറഞ്ഞു . അടുത്ത സണ്‍ഡേ എന്റെ വീട്ടിലാണ് . ആരും മറന്നു പോകല്ലേ .സാമുവലിനെ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങാണ് ഞായറാഴ്ച . ഓഫീസില്‍ പന്ത്രണ്ടു പേരെ ഉള്ളൂ,അതുകൊണ്ട് ആരുടെയെങ്കിലും വീട്ടില്‍ എന്തെങ്കിലും പരിപാടി ഉണ്ടെങ്കില്‍ എല്ലാവരെയും വിളിക്കും . മിക്കവാറും ഒന്നു രണ്ടു മാസം കൂടുമ്പോള്‍ ഓരോ പരിപാടി ഒത്തു വരും . പവിത്രനായിരിക്കും എല്ലാത്തിനും മുന്നില്‍ .
"വല്ല പേരും കണ്ടുവേച്ചിട്ടുണ്ടോ? അച്ചായാ ? " രാഹുലന് ചോദിച്ചു . സമുവേലിനെ എല്ലാവരും അച്ചായാ എന്നാണ് വിളിക്കുന്നത് .
എന്റെ പേരിന്റെ 'സ' യും ലില്ലിക്കുട്ടിയുടെ 'ല' യും ചേര്‍ത്തു സലോമി എന്നാണ് ഇടാന്‍ പോകുന്നത് .
"അങ്ങനെ ഇടുകയാണെങ്കില്‍ എന്റെയും നന്ടിനിയുടെയുംകുഞ്ഞിനു 'പന' എന്ന് പെരിടെണ്ടി വരുമല്ലോ സാമുവേല്‍ ." പവിത്രന്റെ ചോദ്യം അവിടെ ഒരു കൂട്ട്ചിരിക്ക് ഇടയാക്കി . നന്ദിനി നാണം കൊണ്ടു ചുവന്നു .
പവിത്രന്റെയും നന്ടിനിയുടെയും കല്യാണം അടുത്ത മാസം നടക്കാനിരിക്കുകയാണ് .നന്ദ്നി ആ ഓഫീസിലേക്ക് സ്ഥലം മാറി വന്നിട്ട് കഷ്ടിച്ച് ഒരു വര്‍ഷം ആകുന്നത്തെ ഉള്ളൂ .
"കുട്ടി മെലിഞ്ഞിട്ടനെന്കില് പന എന്നും തടിചിട്ടനെന്കില് പാന എന്നും ഇട്ടോളൂ ." അത് സാമുവേലിന്റെ അഭിപ്രായമായിരുന്നു .
പവിത്രന് വീട്ടില്‍ അമ്മയും അനിയനും മാത്രമെ ഉള്ളൂ . ടൌണില്‍ നിന്നും പതിനാലു കിലോമീറ്റര്‍ ദൂരെ ഒരു കൊച്ചു ഗ്രാമത്തിലാണ് വീട് . പഴയ ഒരു തറവാട് . മണ്ണിനെയും മരങ്ങളെയും സ്നേഹിച്ചിരുന്നു പവിത്രന് . അതുകൊണ്ട് തന്നെയായിരുന്നു തറവാട് വിട്ടു ടൌണില്‍ ഒരു വീട് വാങ്ങി താമസിക്കാം എന്നുള്ള അനിയന് പ്രവീണിന്റെ അഭിപ്രായത്തോട് പവിത്രന് യോജിക്കാത്തത് .അവന് ദിവസം തന്റെ ബൈക്കില്‍ ഓഫീസില്‍ പോയി വന്നു കൊണ്ടിരുന്നു .പ്രവീണ്‍ അടുത്തുള്ള ജില്ലയിലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്നു . അവസാന വര്‍ഷം.
പവിത്രനെ പെണ്ണ് കെട്ടിക്കാനുള്ള അമ്മയുടെ ശ്രമങ്ങള്‍ വിജയിച്ചതിന്റെ അടയാളമായിരുന്നു ഒരു ദിവസം വൈകിട്ട് ഓഫീസില്‍ നിന്നും വന്നു നന്ദിനിയെ കുറിച്ചു അമ്മയോട് പറഞ്ഞതു .പിന്നെ എല്ലാം നടത്തിയത് അമ്മയായിരുന്നു . ഒരു മാസം കൊണ്ടു കല്യാണം നിശ്ചയിച്ചു .
അന്ന് അവര്‍ രണ്ടു പേരും ഉച്ചക്ക് ശേഷം ലീവ് ആയിരുന്നു .കൂട്ടുകാരന്റെ പ്രസ്സില്‍ അടിക്കാന്‍ കൊടുത്തിരിക്കുന്ന കത്ത് വാങ്ങണം . പിന്നെ നന്ദിനിക്ക് കുറച്ച സാധനങ്ങള്‍ വാങ്ങണമെന്ന് പറഞ്ഞിട്ടുണ്ട് . ഉച്ചയയ്തിനാല് റോഡ് വിജനമായിരുന്നു . പവിത്രന് പതിവില്ലാത്ത വിധം വേഗത്തില്‍ വണ്ടി ഓടിച്ചു . പെട്ടന്ന് ടയറില്‍ എന്തോ കുരുങ്ങിയതായി പവിത്രന് തോന്നി . അടുത്ത നിമിഷം പവിത്രന് റോഡിലേക്ക് തെറിച്ചു വീണു . നട്ടെല്ലിലൂടെ എന്തോ തുളച്ചു കയറി . ഒരു നിമിഷം അവന് നന്ദിനിയെ കണ്ടു . റോഡില്‍ മറ്റൊരു വശത്തായി അവള് കിടക്കുന്നു . സാരിയുടെ ഒരറ്റം ബൈക്കിന്റെ ടയറില്‍ . വയലറ്റ് നിറമുള്ള സാരിയിലേക്ക് ചുടു ചോര ഒലിച്ചിറങ്ങുന്നു .
അന്നൊരു ഞായറാഴ്ച ആയിരുന്നു . പ്രവീണ്‍ കിടപ്പുമുറിയുടെ ജനല്‍ തുറന്നു പുറത്തേക്ക് നോക്കി . നേരിയ മഴയുണ്ട് . ആകാശം കറുത്ത് മൂടി കിടക്കുന്നു .പെട്ടെന്ന് ആരോ വാതിലില്‍ ശക്തിയായി മുട്ടുന്നു , പ്രവീണ്‍ വാതില്‍ തുറന്നു . മുന്നി ഹോം നേഴ്സ് ." സര് , പവിത്രന് സര് കണ്ണ് തുറന്നു ."
എങ്ങനെയാണു പവിത്രന്റെ മുറിയില്‍ എത്തിയതെന്ന് പ്രവീണിന് തന്നെ അറിയില്ല. ഓടുകയായിരുന്നു . നീണ്ട നാള് വര്‍ഷമായി താന്‍ ആഗ്രഹിക്കുന്ന കാര്യം നടന്നിരിക്കുന്നു . അന്ന് ഓഫീസില്‍ പോകുമ്പോള്‍ ചേട്ടന് നല്ല സന്തോഷത്തിലായിരുന്നു , അന്ന് ചേച്ചിയുടെ പിറന്നാലയിരുന്നല്ലോ . എന്നാല്‍... ആശുപത്രിയില്‍ തന് കണ്ടത് ബോധമില്ലാതെ കിടക്കുന്ന ചേട്ടനെയാണ് . ഡോക്ടര്‍ അടുത്ത് വിളിച്ചു പറയുമ്പോള്‍ താന്‍ പൊട്ടിക്കരയുകയായിരുന്നു . " പ്രവീണ്‍, ചേട്ടന് കോമയിലനുള്ളത് . നട്ടെല്ലിന് ക്ഷതമുണ്ട് . ഈ അവസ്ഥയില്‍ എത്ര കാലം വേണമെങ്കിലും കഴിയാം , ഏത് നിമിഷവും ബോധം തിരിച്ചു കിട്ടാം " പൊട്ടിക്കരഞ്ഞ തന്നെ ആശ്വസിപ്പിക്കാന്‍ കണ്ണുനീര് തുടച്ചുകൊണ്ട് അച്ചായന് വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു . അപ്പോള്‍ പുറത്തുനിന്നു ഒരു ആംബുലന്‍സ് പുറപ്പെട്ടു . നന്ടിനിചെചിയെയും കൊണ്ടു .അവസാനമായി ഒന്നു കാണാന്‍ പോലും കഴിഞ്ഞില്ല .
ഒരു മാസത്തിനു ശേഷം ചേട്ടനെ വീട്ടിലേക്ക് കൊണ്ടു വന്നു . ഒരു ഹോം നര്സിനെ ഡോക്ടര്‍ തന്നെ ഏര്‍പ്പാടാക്കി തന്നു . ആ മുറിയില്‍ എന്തൊക്കെ വേണം എന്തെല്ലാം വേണ്ട എന്ന് തീരുമാനിച്ചതും ഡോക്ടര്‍ ആണ് . ചേട്ടന്റെ മൊബൈല്‍ അടുത്തുള്ള മേശപ്പുറത്തു വെച്ചു . ചേച്ചിയുടെ ഓര്മ കൊണ്ടു വരുന്ന എല്ലാ സാധനങ്ങളും പുറത്തു . ചേട്ടന്റെ നമ്പറിലേക്ക് ദിവസവും വിളിക്കാന്‍ അച്ചായനെ ഏര്‍പ്പാടാക്കി , ഏതെങ്കിലും ഒരു ദിവസം മൊബൈലിന്റെ ശബ്ദം കെട്ട് ഞെട്ടി ഉണരുന്ന ചേട്ടനെ താന്‍ സ്വപ്നം കണ്ടു .
മുറിയിലേക്ക് കയറിയ പ്രവീണിനെ ആദ്യം പവിത്രന് മനസ്സിലായില്ല . ഇവനെന്താ താടിയെല്ലാം വെച്ചു . എന്താണ് പറയേണ്ടത് എന്നറിയാതെ പ്രവീണ്‍ പവിത്രന്റെ കയ്യെടുത്ത് തലോടി കൊണ്ടിരുന്നു .രണ്ടുപേരും മുഖത്തോട് മുഖം നോക്കി കൊണ്ടിരുന്നു മൌനം സംസാരിച്ചു . താന്‍ ഉറങ്ങാന്‍ തുടങ്ങിയിട്ട് മൂന്നോ നാലോ വര്‍ഷമായിരിക്കുന്നു . പവിത്രന് മനസ്സിലായി .എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല . സാമുവേല്‍ ഒരു കൊച്ചു പെണ്‍കുട്ടിയുമായി മുറിയിലേക്ക് കയറും വരെ . പെണ്‍കുട്ടിയെ നോക്കി പവിതന്‍ ചിരിച്ചു . സലോമി . അച്ചായന്റെ മകള്‍ .സാമുവേല്‍ ആഹ്ലാദം അടക്കാനാവാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു .
"നന്ദിനി എവിടെ" പവിത്രന്റെ പെട്ടന്നുള്ള ചോദ്യം സമുവേളിനെയും പ്രവീണിനെയും ഞെട്ടിച്ചു . ഏത് നിമിഷവും അഭിമുഖീകരിക്കേണ്ടി വരും എന്ന് ഭയന്ന ചോദ്യം
"പറയാം " അപ്പോഴേക്കും ഡോക്ടര്‍ അവിടെ എത്തി . "ഒന്നു പുറത്തേക്ക് നില്‍ക്കാമോ ?"പ്രവീണും സമുവേലും പുറത്തേക്ക് ഇറങ്ങി .
പത്തു മിനിട്ട് , ഡോക്ടറും പുറത്തേക്ക് വന്നു .
"എല്ലാം പറഞ്ഞു പവിത്രനോട് ."
പുറത്തു മഴ ശക്തിയാര്‍ജിച്ചു . ദൂരെ ഒരു മരക്കൊമ്പ് മുറിഞ്ഞു വീണു .
അകത്തു മൊബൈലിന്റെ ശബ്ദം , ആരാണാവോ , പെട്ടന്ന് ശബ്ദം നിലച്ചു . തുടര്‍ന്ന് മൊബൈല്‍ താഴെ വീഴുന്ന ശബ്ദം. പ്രവീണ്‍ അകത്തേക്കോടി . കൂടെ ഡോക്ടറും , സമുവേലും . അപ്പോഴേക്കും അവസാന ശ്വാസവും നിലച്ചിരുന്നു . സാമുവേല്‍ ഫോണെടുത്ത് കാള്‍ ലിസ്റ്റ് നോക്കി . അവസാനം വന്നത് അവളുടെ കാള്‍ ആയിരുന്നു . നന്ദിനിയുടെ .........
Subscribe to:
Post Comments (Atom)
നന്നായിട്ടുണ്ട്.
ReplyDeleteഅവസാനം വന്നത് അവളുടെ കാള്‍ ആയിരുന്നു . നന്ദിനിയുടെ .........
ReplyDeleteSingle sentence to transform a narration into a story